പ​ന്ത​ളം ബ്ലോ​ക്കി​ല്‍ കി​ല ഇ​ടി​സി പ​രി​ശീ​ല​നം ‌
Tuesday, January 21, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കൊ​ട്ടാ​ര​ക്ക​ര കി​ല ഇ​ടി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്ത​ളം ബ്ലോ​ക്കി​ല്‍ ന​ട​ത്തു​ന്ന ഓ​ഫ് കാ​മ്പ​സ് പ​രി​ശീ​ല​നം തു​ട​ങ്ങി. ബ്ലോ​ക്കി​ലെ​യും ബ്ലോ​ക്ക് പ​രി​ധി​യി​ലെ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, മേ​റ്റു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ശീ​ല​നം. പ​ന്ത​ളം ബ്ലോ​ക്ക് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. വി​ലാ​സി​നി പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ല ഇ​ടി​സി പ്രി​ന്‍​സി​പ്പ​ലാ​യ ഡെ​പ്യൂ​ട്ടി ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ജി.​കൃ​ഷ്ണ​കു​മാ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു.

‌ടോ​റ​സ് ലോ​റി​ക​ൾ പി​ടി​കൂ​ടി ‌‌

മ​ല്ല​പ്പ​ള്ളി: അ​ന​ധി​കൃ​ത​മാ​യി ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ ര​ണ്ട് ടോ​റ​സ് ലോ​റി​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. നാ​ര​ക​ത്താ​നി - നെ​യ്തേ​ലി​പ്പ​ടി റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കീ​ഴ് വാ​യ്പൂ​ര് എ​സ്ഐ സി.​ടി. സ​ഞ്ജ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ലോ​റി​ക​ൾ പി​ടി​കൂ​ടി ജി​യോ​ള​ജി വ​കു​പ്പി​നു കൈ​മാ​റി​യ​ത്. ‌‌