ലാ​ബ് പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ‌
Tuesday, January 21, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മം അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ളും ഡ​യ​ഗ​ണോ​സ്റ്റി​ക് സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന ഫീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന ഫീ​സ് സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു.രോ​ഗി​ക​ളി​ൽ നി​ന്നും പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന അ​മി​ത​നി​ര​ക്ക് ത​ട​യാ​ൻ പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ൾ ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​ജി എ​സ്. ശ്രീ​ജി​ത്ത് സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ 2016 ൽ ​സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മ​ത്തി​ന് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി. ലാ​ബു​ക​ളു​ടെ താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ 2019 ജ​നു​വ​രി മു​ത​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം, യോ​ഗ്യ​ത തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ക ​ര​ജി​സ്ട്രേ​ഷ​ന് ശേ​ഷം ആ​രോ​ഗ്യ​വ​കു​പ്പ് ലാ​ബു​ക​ൾ പ​രി​ശോ​ധി​ക്കും.
ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ കേ​ര​ള സം​സ്ഥാ​ന കൗ​ണ്‍​സി​ൽ ഫോ​ർ ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​യ​മം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കോ​ട്ട​യ​ത്തെ വീ​ട്ട​മ്മ​ക്ക് ഇ​ല്ലാ​ത്ത കാ​ൻ​സ​റി​ന് കീ​മോ ചെ​യ്യേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ മ​ണ്ണ​ടി പു​ഷ്പാ​ക​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ഐ​ജി എ​സ്. ശ്രീ​ജി​ത്ത് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ പാ​സാ​ക്കി​യ ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.