നാ​റാ​ണം​മൂ​ഴി​യി​ലെ പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​ണം - എ​ഐ​വൈ​എ​ഫ് ‌
Tuesday, January 21, 2020 10:41 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഇ​തു​വ​രേ​യും പ​ട്ട​യം ല​ഭി​ക്കാ​ത്ത മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ന​ല്‍​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് മേ​ഖ​ലാ സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഇ​പ്പോ​ഴും പ​ട്ട​യം ന​ല്‍​കാ​നു​ള്ള​ത്.
വ​ലി​യ​പ​താ​ല്‍, അ​ത്തി​ക്ക​യം, കു​ട​മു​ര​ട്ടി, കു​രു​മ്പ​ന്‍​മൂ​ഴി, അ​ടി​ച്ചി​പ്പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കൂ​ട​ത​ല്‍ താ​മ​സ​ക്കാ​രും ഇ​പ്പോ​ഴും പ​ട്ട​യം ല​ഭി​ക്കാ​ത്ത​വ​രാ​ണ്. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ ഇ​തു​മൂ​ലം വ​ലി​യ പ്ര​യാ​സ​ങ്ങ​ളാ​ണ് ഇ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​തി​ന് അ​റു​തി​വ​രു​ത്തു​ന്ന​തി​നാ​യി ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് എ​ഐ​വൈ​എ​ഫ് മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.
സ​മ്മേ​ള​നം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. ബി​നു​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ലോ​ക്ക​ല്‍​ക​മ്മf​റ്റി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​ടി. ത​ങ്ക​ച്ച​ന്‍, വി.​ടി വ​ര്‍​ഗീ​സ്, പി.​സി. ഏ​ബ്ര​ഹാം, എം.​ജി സ​തീ​ഷ്, രേ​ണു​ക​രാ​ജ​ന്‍, രാ​ധാ​മ​ണി, ഇ.​ഡി ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌