ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള പ​ഠ​ന​സം​ഘം ഇ​ര​വി​പേ​രൂ​രി​ൽ
Wednesday, January 22, 2020 10:55 PM IST
തി​രു​വ​ല്ല: ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള 30 അം​ഗ സം​ഘം ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മാ​തൃ​ക​ക​ൾ പ​ഠി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ​ത്തി. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ൽ ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പൊ​തു​ഭ​ര​ണ അ​വാ​ർ​ഡ്, ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ അ​ഥോ​റി​റ്റി അ​വാ​ർ​ഡ് ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടി​യ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജ​മ്മു​കാ​ഷ്മീ​രി​ലെ അ​തി​ർ​ത്തി ജി​ല്ല​ക​ളാ​യ ഉ​റി, കു​പ് വാ​ര തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.