ക​രി​കു​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, January 23, 2020 10:51 PM IST
. റാ​ന്നി: ക​രി​കു​ളം സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ. ​ജോ​സ​ഫ് ന​രി​മ​റ്റം കൊ​ടി​യേ​റ്റി. നാ​ളെ സ​മാ​പി​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ. ​മ​ത്താ​യി മ​ണ​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും ന​ട​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം 4.30 ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 6.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം, കു​മ്പ​സാ​രം. ഫാ.​തോ​മ​സ് തൈ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. നാ​ളെ രാ​വി​ലെ 7.15ന് ​ഫാ. ലി​ജോ ഒ​ഐ​സി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന. വൈ​കു​ന്നേ​രം 6.30ന് ​ക​രി​കു​ളം ജം​ഗ്ഷ​നി​ലെ പ​ന്ത​ലി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്ക് മേ​ഖ​ലാ വി​കാ​രി ഫാ. ​ജെ​യിം​സ് കു​മ്പ​ന്താ​നം നേ​തൃ​ത്വം ന​ൽ​കും. ഫാ. ​യൂ​ഹാ​നോ​ൻ ജോ​ൺ പ്ര​സം​ഗി​ക്കും. രാ​ത്രി ഏ​ഴി​ന് അ​ഞ്ചു​കു​ഴി വ​ഴി പ​ള്ളി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ റാ​സ. ഫാ. ​മാ​ത്യൂ ഈ​ട്ടി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും. 26 ന് ​രാ​വി​ലെ 8.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. ഒ​ന്പ​തി​ന് ഫാ. ​ജോ​ളി ക​രി​മ്പി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.