മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മാ​ർ​ച്ചു ന​ട​ത്തി ‌
Friday, January 24, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും 3500 രൂ​പ​യി​ല്‍ കു​റ​യാ​ത്ത പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ക, വ​യോ​ജ​ന ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്കു​ക, വ​യോ​ജ​ന വ​കു​പ്പ് രൂ​പീ​ക​രി​ക്കു​ക, വ​യോ​ജ​ന കൗ​ണ്‍​സി​ലി​ല്‍ എ​ല്ലാ സം​ഘ​ട​ന​ക​ള്‍​ക്കും പ്രാ​തി​നി​ധ്യം ന​ല്‍​കു​ക, സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഫ​ല​പ്ര​ദ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സീ​നി​യ​ര്‍ സി​റ്റീ​സ​ണ്‍​സ് സ​ര്‍​വീ​സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ മി​നി​സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. എം. ​ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​രാ​ജ്മോ​ഹ​ന്‍ നാ​യ​ര്‍, ക്ഷ്മി ​മം​ഗ​ല​ത്ത്, യോ​ഹ​ന്നാ​ന്‍ കൊ​ന്ന​യി​ല്‍, സി.​കെ. സ​ദാ​ന​ന്ദ​ന്‍, കെ. ​ജി. മ​ന്മ​ഥ​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് ബാ​ബു സ്വാ​ഗ​ത​വും കെ. ​രാ​ജേ​ന്ദ്ര​വ​ർ​മ ന​ന്ദി​യും പ​റ​ഞ്ഞു. ‌‌‌