പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ഇ​ട​പ്പെ​ട്ടി​ട്ടും ഫ​ല​മി​ല്ല ‌
Saturday, January 25, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വ് വി​ള​ക്കു​ക​ളി​ൽ പ​ര​സ്യ ബോ​ർ​ഡ് സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ടെ​ങ്കി​ലും​പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ന്ന് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ. ​സു​രേ​ഷ് കു​മാ​ർ. ഇ​ട​ത് ഭ​ര​ണ​ത്തി​ലും യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​സ​മ​യ​ത്തു​മാ​യാ​ണ് തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ക​രാ​ർ ന​ൽ​കി​യ​ത്.

ന​ഗ​ര​സ​ഭ​യ്ക്ക് ഒ​രു ചെ​ല​വു​മി​ല്ലാ​തെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ക​മ്പ​നി പ​ര​സ്യ​ത്തി​ലൂ​ടെ ചെ​ല​വാ​ക്കു​ന്ന തു​ക ക​ണ്ടെ​ത്ത​ണം. ഇ​ത്ത​ര​ത്തി​ൽ സ്ഥാ​പി​ച്ച് പ​ര​സ്യ​ബോ​ർ​ഡു​ക​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ക്കി​യ​ത്. ഇ​ത് ആ​സൂ​ത്രി​ത​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ല​ക്ഷ്യം. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ജ​ന​ങ്ങ​ളോ​ടാ​ണ് വെ​ല്ലു​വി​ളി ന​ട​ത്തു​ന്ന​തെ​ന്നും സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.‌