പു​ന്നോ​ണ്‍ പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്തു​ത്സ​വം
Monday, February 17, 2020 10:47 PM IST
കോ​ഴ​ഞ്ചേ​രി: നെ​ൽ​കൃ​ഷി സ​ന്പൂ​ർ​ണ പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ആ​ധു​നി​ക കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ ഉ​ട​ൻ വാ​ങ്ങു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം. ​നാ​ര​ങ്ങാ​നം പു​ന്നോ​ണ്‍ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​ക്കി​യ ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്തി​ന് ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ കൊ​യ്ത്ത് മെ​തി യ​ന്ത്ര​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത കാ​ര​ണം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി വി​ള​വെ​ത്തി​ക​ഴി​ഞ്ഞാ​ൽ കൊ​യ്യാ​ൻ യ​ന്ത്ര​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം മൂ​ലം നെ​ല്ല് ക​രി​യു​ക​യും ഇ​ട​യ്ക്ക് വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത മ​ഴ​യ​ത്ത് ന​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത്് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ മു​ന്നി​ൽ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020- 21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ട്രാ​ക്ട​റു​ക​ൾ, കൊ​യ്ത്ത് മെ​തി യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.45 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്ന്് നാ​ലു​വ​ർ​ഷം കൊ​ണ്ട്്് 275 ഹെ​ക്ട​റാ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​യി. നാ​ല് വ​ർ​ഷം കൊ​ണ്ട്്് നെ​ൽ​കൃ​ഷി​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. ഓാ​മ​ല്ലൂ​ർ മു​ണ്ട​ക​ൻ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ ഓ​മ​ല്ലൂ​ർ ജൈ​വ അ​രി മാ​ർ​ച്ചി​ൽ വി​പ​ണി​യി​ൽ ഇ​റ​ക്കും. ക​രി​ന്പ്്, വെ​റ്റി​ല മ​റ്റ് നൂ​ത​ന കൃ​ഷി​ക്കാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ മോ​ഹ​ൻ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി. സ​ത്യ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. പാ​പ്പ​ച്ച​ൻ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ജോ​ണ്‍ വി. ​തോ​മ​സ്, സാ​ലി തോ​മ​സ്, ആ​ലീ​സ് ര​വി, ര​മാ ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ രാ​ജ​ൻ, ശ്രീ​കാ​ന്ത് ക​ള​രി​ക്ക​ൽ, കെ. ​ജി. സു​രേ​ഷ് കു​മാ​ർ, കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ്് ബോ​ബി, കൃ​ഷി ഓ​ഫീ​സ​ർ ധ​ന്യ, ബി​ന്ദു, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ, സെ​ക്ര​ട്ട​റി രാ​ജു വ​ർ​ഗീ​സ്, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​വി. സ​ഞ്ചു, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് ക​ട​മ്മ​നി​ട്ട എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.