ആ​ന​യ​ടി - നെ​ടു​മ​ണ്‍​കാ​വ് റോ​ഡു​പ​ണി ഇ​ഴ​യു​ന്നു
Monday, February 17, 2020 10:47 PM IST
ച​ന്ദ​ന​പ്പ​ള്ളി: കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ർ​മാ​ണ​ത്തി​ലു​ള്ള ആ​ന​യ​ടി - നെ​ടു​മ​ണ്‍​കാ​വ് റോ​ഡ് പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തു​മൂ​ലം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​വു​ന്നു. ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ മൂ​ന്ന് ക​ലു​ങ്കു​ക​ൾ പ​ണി​യാ​ൻ റോ​ഡ് മു​റി​ച്ചി​ട്ടി​ട്ടു നാ​ലു മാ​സം ക​ഴി​ഞ്ഞു. കു​ഴി​ച്ചി​ട്ട റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു. ആ​യി​ര​ങ്ങ​ൾ തീ​ർ​ഥാ​ട​ക​രെ​യെ​ത്തു​ന്ന ച​ന്ദ​ന​പ്പ​ള്ളി പ​ള്ളി പെ​രു​ന്നാ​ളു​ക​ളും ചെ​ന്പെ​ടു​പ്പ് റാ​സ​യും മേ​യി​ലാ​ണ്.റോ​ഡു​പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​നാ​സ്ഥ​യി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കൊ​ടു​മ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പെ​രു​മ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജോ​ർ​ജ് വ​ര്ഗീ​സ് കൊ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ജ​സ്റ്സ് നാ​ടാ​വ​ള്ളി​ൽ, സി. ​എം. ഡാ​നി​യേ​ൽ, ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ബാ​ബു വ​ർ​ഗീ​സ്, ഷാ​ജി പ്ലാം​കീ​ഴി​ൽ, പി.​ജി. റോ​യ്, ബാ​ബു​ജി ജോ​ർ​ജ്, സൂ​സ​ൻ ഡാ​നി​യേ​ൽ, പി. ​ഡി. ബാ​ബു, ബി​ജു ടി​ൻ​ഷാ ഭ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.