റ​വ​ന്യു അ​ദാ​ല​ത്തും ക​ണ​ക്ഷ​ന്‍ മേ​ള​യും
Monday, February 17, 2020 10:51 PM IST
പ​ത്ത​നം​തി​ട്ട: പി​എ​ച്ച് സ​ബ്ഡി​വി​ഷ​ന്‍ പ​ത്ത​നം​തി​ട്ട, റാ​ന്നി എ​ന്നി​വ​യു​ടെ പ​രി​ധി​യി​ലു​ള​ള പ​ത്ത​നം​തി​ട്ട, കോ​ന്നി, അ​ടൂ​ര്‍, റാ​ന്നി, വ​ട​ശേ​രി​ക്ക​ര സെ​ക്ഷ​ന്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ എ​ടു​ത്തി​ട്ടു​ള​ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ട്ട​ര്‍ ചാ​ര്‍​ജ് ബി​ല്‍, വെ​ള്ളം ല​ഭി​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ലെ വെ​ള​ള​ക്ക​രം കു​ടി​ശി​ക സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള​ള റ​വ​ന്യൂ അ​ദാ​ല​ത്ത് മാ​ര്‍​ച്ച് 17 ന് ​ന​ട​ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി പി​എ​ച്ച് ഡി​വി​ഷ​ന്‍ പ​ത്ത​നം​തി​ട്ട എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. 29 വ​രെ സ​ബ് ഡി​വി​ഷ​ന്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, മേ​ല്‍​വി​ലാ​സം എ​ന്നി​വ സ​ഹി​തം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​രാ​തി​ക​ള്‍ ന​ല്‍​കാം.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭ

തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-21 പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്ലോ​ക്ക് ഗ്രാ​മ​സ​ഭ ചേ​ര്‍​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ മോ​ഹ​ന്‍ ഗ്രാ​മ​സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശോ​ശാ​മ്മ മ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി.​സു​നി​ല്‍ കു​മാ​ര്‍, മി​നി​മോ​ള്‍ ജോ​സ്, മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ബി നൈ​നാ​ന്‍, പ്ര​സ​ന്ന​കു​മാ​രി ടീ​ച്ച​ര്‍, അ​നു​രാ​ധ സു​രേ​ഷ്, അ​ന്ന​മ്മ വ​ര്‍​ഗീ​സ്, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ​ഞ്ച​മി​ന്‍ തോ​മ​സ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ പി.​കെ.​തോ​മ​സ്, കി​ലാ ഫാ​ക്ക​ല്‍​റ്റി രാ​ജ​ന്‍, സെ​ക്ര​ട്ട​റി ബീ​നാ​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌