വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, February 18, 2020 11:03 PM IST
അ​യി​രൂ​ര്‍: അ​യി​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍, റ​വ​ന്യൂ അ​ധി​കാ​രി​ക​ള്‍ ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ വി​ച്ഛേ​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി.
ഉ​പ​രോ​ധ സ​മ​രം ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം എം. ​അ​യ്യ​പ്പ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ക​ണി​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ച​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് അ​യി​രൂ​ര്‍, കെ. ​കെ. ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, ക​ര്‍​ഷ​ക​മോ​ര്‍​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം. ​എ​സ്. ര​വീ​ന്ദ്ര​ന്‍, സ​ജി​കു​മാ​ര്‍ ച​കി​ണി​പ്ലാ​ക്ക​ല്‍, മു​ര​ളീ​ധ​ര​ന്‍​പി​ള്ള, സു​രേ​ഷ് ഐ​ക്ക​ര, വാ​സു​ക്കു​ട്ടി ഇ​ട​പ്പാ​വൂ​ര്‍, പ്ര​കാ​ശ് കാ​ഞ്ഞീ​റ്റു​ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.