കൊ​റോ​ണ പ്ര​തി​രോ​ധം: പ്രൈ​വ​റ്റ് ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
Tuesday, February 18, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ ടെ​ക്നീ​ഷ്യ​ന്‍​മാ​ര്‍​ക്കും ലാ​ബ് ഉ​ട​മ​ക​ള്‍​ക്കും കൊ​റോ​ണ രോ​ഗ​പ്ര​തി​രോ​ധ​ത്തെ​കു​റി​ച്ച് പ​രി​ശീ​ല​നം ന​ല്‍​കി. കേ​ര​ളാ പാ​രാ മെ​ഡി​ക്ക​ല്‍ ലാ​ബ് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ (കെ​പി​എ​ല്‍​ഒ​എ​ഫ്), ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ്. ന​ന്ദി​നി, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ. ​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. ശാ​ന്തി ടൂ​റി​സ്റ്റ് ഹോ​മി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ കെ.​പി.​എ​ല്‍.​ഒ.​എ​ഫ് പ്ര​സി​ഡ​ന്‍റ് എ​ന്‍. എം. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ലി​സി ജോ​സ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ ജ​യ​പ്ര​കാ​ശ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഗീ​വ​ര്‍​ഗീ​സ് പാ​പ്പി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു വാ​സു​ദേ​വ​ന്‍ പ്ര​സം​ഗി​ച്ചു.