നി​ർ​മാ​ണം മൂ​ന്ന് റീ​ച്ചു​ക​ളി​ൽ ഉ​ദ്ഘാ​ട​ന​വും മൂ​ന്നാ​കാം
Tuesday, February 18, 2020 11:10 PM IST
പി​എം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​ക്രി​യ ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി. മൂ​വാ​റ്റു​പു​ഴ മു​ത​ൽ പൊ​ൻ​കു​ന്നം വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ ജോ​ലി​ക​ൾ ഏ​റെ​നാ​ളു​ക​ൾ​ക്കു മു​ന്പേ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.
പൊ​ൻ​കു​ന്നം മു​ത​ൽ പു​ന​ലൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ജോ​ലി​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടും മ​റ്റു​മാ​ണ് പ​ണി​ക​ൾ വൈ​കി​പ്പി​ച്ച​ത്. റോ​ഡ് നി​ർ​മാ​ണം ക​രാ​ർ ചെ​യ്യു​ന്ന​തി​നു മു​ന്പാ​യി ഏ​തു രീ​തി​യി​ലാ​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത​ക​ളു​ണ്ടാ​യി. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്നു നേ​രി​ട്ട് പ​ണം ചെ​ല​വ​ഴി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പി​സി മാ​തൃ​ക​യി​ൽ നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള അ​ന്തി​മ​രൂ​പ​രേ​ഖ ത​യാ​റാ​യ​ത് 2019ലാ​ണ്. ഇ​ത​നു​സ​രി​ച്ച് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.
അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗി​നാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​താ​ക​ട്ടെ എ​ൻ​ജി​നീ​യ​റിം​ഗ് പ്രൊ​ക്യു​യ​ർ​മെ​ന്‍റ് ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ൻ (ഇ​പി​സി) മാ​തൃ​ക​യി​ൽ മൂ​ന്ന് പാ​ക്കേ​ജു​ക​ളി​ലാ​യി ന​ട​ത്താ​യി​രു​ന്നു ഒ​ടു​വി​ൽ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇ​ത​നു​സ​രി​ച്ച് ആ​ദ്യം ക​രാ​ർ ഉ​റ​പ്പി​ച്ച​ത് കോ​ന്നി - പ്ലാ​ച്ചേ​രി ഭാ​ഗ​ത്തി​നാ​ണ്.
ഇ​ക്കാ​ര​ണ​ത്തി​ലാ​ണ് ഓ​ഗ​സ്റ്റി​ൽ കോ​ന്നി​യി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ക്ര​മീ​ക​രി​ച്ച​ത്. കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി പ്ര​ഖ്യാ​പി​ച്ച സ​മ​യ​മാ​യ​തി​നാ​ൽ ഉ​ദ്ഘാ​ട​ന​ത്തി​നു രാ​ഷ്ട്രീ​യ​പ്രാ​ധാ​ന്യ​വു​മേ​റെ​യാ​യി​രു​ന്നു.