ഡോ. ​സ​ജി ഫി​ലി​പ്പ് കാ​വ​സാ​ക്കി ഡി​സീ​സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്
Wednesday, February 19, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: കാ​വ​സാ​ക്കി ഡി​സീ​സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് കാ​ർ​ഡി​യോ വാ​സ്ക​ല​ർ സെ​ന്‍റ​ർ ഡോ. ​കെ. എം. ​ചെ​റി​യാ​ൻ ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ഫീ​റ്റ​ൽ ആ​ൻ​ഡ് പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി​സ്റ്റു​മാ​യ ഡോ. ​സ​ജി ഫി​ലി​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ക​ൽ​ക്ക​ട്ട ചൈ​ൽ​ഡ് ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പീ​ഡി​യാ​റ്റ​റി​ക് റൂ​മാ​റ്റോ​ള​ജി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​പ്രി​യ​ങ്ക​ർ പാ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ലും ക​ൽ​ക്ക​ട്ട ആ​ർ​ജി​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പീ​ഡി​യാ​റ്റി​ക് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ത​പ​സ് സ​ബു​ജി ട്ര​ഷ​റ​റു​മാ​ണ്.ഹൃ​ദ​യ​ധ​മ​നി​ക​ളെ ബാ​ധി​ക്കു​ന്ന​തും കു​ട്ടി​ക​ളി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തു​മാ​യ രോ​ഗ​മാ​ണ് കാ​വ​സാ​ക്കി ഡി​സീ​സ്. രോ​ഗ കാ​ര​ണം ഇ​ന്നും അ​ജ്ഞാ​ത​മാ​ണ്.
ഇ​ന്ത്യ​യി​ൽ ഈ ​രോ​ഗം മു​ന്പ​ത്തേ​ക്കാ​ൾ കൂ​ടി​യ തോ​തി​ലാ​ണ്. കാ​വ​സാ​ക്കി ഡി​സീ​സ് ഫൗ​ണ്ടേ​ഷ​ൻ സു​ശീ​ല ജോ​ർ​ജ്, അ​ബു​ദാ​ബി​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് നി​ല​വി​ൽ ഇ​ത്ത​രം ചി​കി​ത്സ​ക്കു​ള്ള സ​ഹാ​യം ന​ൽ​കി വ​രു​ന്ന​ത്. കാ​വ​സാ​ക്കി രോ​ഗം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www. kawasakidisease iridia. org. www. indiasocietyofkwasakidisese. org www. indian societyof kawasakidisease എ​ന്നീ സൈ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 8301000100.