ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത സ​മൃ​ദ്ധി വാ​ർ​ഡ് പ്ര​ഖ്യാ​പ​നം
Wednesday, February 19, 2020 11:11 PM IST
ക​വി​യൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11 ാം വാ​ർ​ഡി​നെ ഹ​രി​ത സ​മൃ​ദ്ധി വാ​ർ​ഡാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് മാ​ത്യു പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​യ മോ​ഹ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഹ​രി​ത സ​മൃ​ദ്ധി വാ​ർ​ഡ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ച്ച കൃ​ഷി ഓ​ഫീ​സ​ർ വൈ.​ജാ​സ്മി, വാ​ർ​ഡ് അം​ഗം അ​ജി​ത ത​ന്പി, എ​ഡി​എ​സ് അം​ഗം അ​നി​ത സ​ജി എ​ന്നി​വ​രെ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. വാ​ർ​ഡി​ലെ പ്ര​ധാ​ന ക​ർ​ഷ​ക​ർ​ക്ക് എ​ഡി​എ​സി​ന്‍റെ വ​ക ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ദി​നേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ല​ത കു​മാ​രി, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഓ​മ​ന അ​ജ​യ​ഘോ​ഷ്, വാ​ർ​ഡ് അം​ഗം അ​ജി​ത കു​മാ​രി, ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഹാ​നോ​ക്ക്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് കു​മാ​ർ, ദീ​പ്തി കു​ര്യ​ൻ, ക​ർ​ഷ​ക​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ യം​ഗ് പ്രൊ​ഫ​ഷ​ണ​ൽ ന​വോ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.