കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​നി പ​ദ്ധ​തി തു​ട​ക്ക​മാ​യി
Thursday, February 20, 2020 10:48 PM IST
കോ​ട്ടാ​ങ്ങ​ൽ: സം​സ്ഥാ​ന ക​ർ​ഷ​ക ക്ഷേ​മ കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പും കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തും കോ​ട്ടാ​ങ്ങ​ൽ കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി വ​ർ​ഷ​ത്തി​ലു​ട​നീ​ളം വീ​ട്ടു​വ​ള​പ്പി​ൽ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​യ ജീ​വ​നി - ന​മ്മു​ടെ കൃ​ഷി- ന​മ്മു​ടെ ആ​രോ​ഗ്യം പ​ദ്ധ​തി കോ​ട്ടാ​ങ്ങ​ൽ മ​റ്റ​പ്പ​ള്ളി​ത്ത​ട​ത്തി​ൽ എ​സ്.​സു​ധി​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലെ പ​ച്ച​ക്ക​റി കൃ​ഷി ഭൂ​മി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ പ​ച്ച​ക്ക​റി​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ എ​ബി​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് കോ​ട്ടാ​ങ്ങ​ൽ കൃ​ഷി ഓ​ഫീ​സ​ർ വി.​എ​ൽ. അ​ബി​ളി വി​ശ​ദീ​ക​രി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​സ​തീ​ശ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ഇ. ​കെ.​അ​ജി, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗം അ​നീ​ഷ് ചു​ങ്ക​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.