പ​ട്ട​യം മാ​റ്റാ​ൻ ചെ​ന്ന​പ്പോ​ൾ സ്ഥ​ലം സ​ർ​ക്കാ​രി​ന്‍റേ​ത്; പ​രി​ശോ​ധ​ന​യ്ക്കു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Thursday, February 20, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട : പി​താ​വി​ന്‍റെ പേ​രി​ലു​ള്ള പ​ട്ട​യം മ​ക​ളു​ടെ പേ​രി​ൽ മാ​റ്റി​കി​ട്ടാ​ൻ ത​ഹ​സി​ൽ​ദാ​റെ സ​മീ​പി​ച്ച​പ്പോ​ൾ സ്ഥ​ലം സ​ർ​ക്കാ​രി​ന്‍റെ​താ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ.പ​രാ​തി​ക്കാ​രി​യു​ടെ കൈ​യി​ൽ അ​സ​ൽ പ​ട്ട​യം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മ​റ്റ് രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പ​ട്ട​യം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് (എ​ൽ​ആ​ർ) നി​ർ​ദ്ദേ​ശം ന​ൽ​കി.പ​ന്ത​ളം തു​ന്പ​മ​ണ്‍ ബി​നു​ഭ​വ​നി​ൽ എം. ​എ​ൽ. ഓ​മ​ന​യു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ഓ​മ​ന​യു​ടെ പി​താ​വി​ന്‍റെ പേ​രി​ൽ പ​ട്ട​യം കി​ട്ടി​യ പ​ന്ത​ളം തെ​ക്കേ​ക്ക​ര വി​ല്ലേ​ജി​ലെ ഭൂ​മി​യെ കു​റി​ച്ചാ​ണ് ത​ർ​ക്കം.തു​ന്പ​മ​ണ്‍ വി​ല്ലേ​ജി​ലെ ര​ജി​സ്റ്റ​റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​പേ​ക്ഷ​യ്ക്ക് ആ​സ്പ​ദ​മാ​യ സ്ഥ​ലം സ​ർ​ക്കാ​രി​ന്‍റേ​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ത​ഹ​സീ​ൽ​ദാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​സ​ൽ പ​ട്ട​യം ഹാ​ജ​രാ​ക്കാ​ൻ പ​രാ​തി​ക്കാ​രി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

അ​സ​ൽ പ​ട്ട​യം പ​രാ​തി​ക്കാ​രി​യു​ടെ കൈ​യി​ലി​ല്ല. എ​ന്നാ​ൽ പ​ഴ​യ പു​റം​ന്പോ​ക്ക് ര​ജി​സ്റ്റ​റി​ന്‍റെ പ​ക​ർ​പ്പ്, ബി​ടി​ആ​ർ പ​ക​ർ​പ്പ്, പ​ഴ​യ ക​രം ഒ​ടു​ക്കി​യ​തി​ന്‍റെ പ​ക​ർ​പ്പ്, പ​ട്ട​യ​ത്തി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ പ​രാ​തി​ക്കാ​രി ത​ഹ​സീ​ൽ​ദാ​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​സ​ൽ പ​ട്ട​യം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട രേ​ഖ​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്.