വ​ട​ശേ​രി​ക്ക​ര ടി​ടി​ടി​എം​വി സ്കൂ​ൾ ശ​താ​ബ്ദി സ​മാ​പ​നം 25ന് ‌
Friday, February 21, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര ടി.​ടി. തോ​മ​സ് മെ​മ്മോ​റി​യ​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 25നു ​സ​മാ​പി​ക്കും. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക കു​ടും​ബ​സം​ഗ​മം ഇ​ന്നു ന​ട​ക്കു​മെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ തോ​മ​സ് കോ​ശി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. 24നു ​രാ​വി​ലെ ഒ​ന്പ​തി​ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര. 11ന് ​സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​സ​ജി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രി​ൻ​സി​പ്പ​ൽ ബീ​ന എം. ​ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
25നു ​രാ​വി​ലെ 11ന് ​കു​ട്ടി​ക​ളു​ടെ സ​ർ​ഗ​സം​ഗ​മം. മൂ​ന്നി​ന് ഗാ​ന​മേ​ള. വൈ​കു​ന്നേ​രം നാ​ലി​ന് ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഗാ​ട​നം ചെ​യ്യും. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ണ​വും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. സ്മ​ര​ണി​ക പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ർ​വ​ഹി​ക്കും.1920ൽ ​താ​ഴ​ത്തി​ല​ത്ത് ചാ​ക്കോ തോ​മ സ്ഥാ​പി​ച്ച സ്കൂ​ൾ 1952ൽ ​ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ന്നു. 1994ൽ ​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി. 51 അ​ധ്യാ​പ​ക​രും 500ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളും ഇ​ന്ന് സ്കൂ​ളി​ലു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ ഡി​ജി​പി ബാ​ല​ൻ നാ​യ​ർ, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ്.സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​നു പി.​ത​യ്യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കെ.​ചാ​ണ്ടി, പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ലി​ജു ജോ​ർ​ജ്, ആ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എം.​ആ​ർ. സു​നി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.‌