ടി.​ടി. തോ​മ​സ് സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സി​ന്
Friday, February 21, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്കര ടി.​ടി. തോ​മ​സ് മെ​മ്മോ​റി​യ​ൽ വി​എ​ച്ച്എ​സ് സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ​മ്മാ​നി​ക്കും. 11,111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് 25ന് ​സ്കൂ​ൾ ശ​താ​ബ്ദി സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും.
തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ്്, അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ, വി​വി​ധ അ​ക്കാ​ഡ​മി​ക് സ​മി​തി​ക​ളി​ൽ അം​ഗം, വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ൻ, അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ലും മ​ല​യാ​ള സാ​ഹി​ത്യ​രം​ഗ​ത്ത് ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ​ടു പു​ല​ർ​ത്തു​ന്ന പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​യ സ​മീ​പ​ന​വും പ​രി​ഗ​ണി​ച്ചാ​ണ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു പു​ര​സ്കാ​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​വാ​ർ​ഡു നി​ർ​ണ​യ​സ​മി​തി ചെ​യ​ർ​മാ​ൻ ലി​ജു ജോ​ർ​ജ് പ​റ​ഞ്ഞു.‌