തി​രു​വ​ന​ന്ത​പു​ര​ത്തെ അ​നു​സ്മ​ര​ണ​ത്തി​നെ​തി​രെ പ​രാ​തി‌
Friday, February 21, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: സ​ര​സ​ക​വി മൂ​ലൂ​ർ എ​സ്. പ​ത്മ​നാ​ഭ​പ്പ​ണി​ക്ക​രു​ടെ 151-ാം ജ​യ​ന്തി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്മാ​ര​ക​സ​മി​തി​ക്കു ബ​ദ​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ഘോ​ഷം.
സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ നി​യ​മ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഔ​ദ്യോ​ഗി​ക​ഭാ​ഷാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ജ​യ​ന്തി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ.
മൂ​ലൂ​ർ ജ​ന്മ ജ​യ​ന്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​ദി​വ​സ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ല​വും​തി​ട്ട​യി​ലെ സ​ര​സ​ക​വി മൂ​ലൂ​ർ സ്മാ​ര​ക​ത്തി​ൽ സ്മാ​ര​ക സ​മി​തി മു​ൻ​പ​തി​വു​പോ​ലെ ന​ട​ത്തി​വ​ര​വേ​യാ​ണ് ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ൽ ചെ​യ​ർ​മാ​നാ​യി സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു ക​മ്മി​റ്റി മൂ​ലൂ​ർ അ​നു​സ്മ​ര​ണ​വു​മാ​യി നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ മൂ​ലൂ​ർ സ്മാ​ര​ക സ​മി​തി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.
ര​ണ്ട് സ​മി​തി​ക​ളും അ​റി​യാ​തെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ത്ത​വ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക​ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ൾ നി​ല​വി​ലു​ള്ള​പ്പോ​ൾ ഒൗ​ദ്യോ​ഗി​ക ഭാ​ഷാ​സ​മി​തി​യെ തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ പ​റ​ഞ്ഞു.
വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​ധി​കൃ​ത​രെ തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും പ​റ​ഞ്ഞു.
സ​ർ​ക്കാ​ർ ക​മ്മി​റ്റി​യും ഇ​ല​വും​തി​ട്ട മൂ​ലൂ​ർ സ്മാ​ര​ക സ​മി​തി​യും ചേ​ർ​ന്ന് ജ​ന്മ​ജ​യ​ന്തി ആ​ഘോ​ഷ​വും അ​വാ​ർ​ഡു​ദാ​ന​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഇ​തു മ​റ​ച്ചു​വ​ച്ച് മ​റ്റൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സ​മി​തി​യം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.‌