തെ​രു​വി​ല്‍ അ​ല​ഞ്ഞ മ​ധ്യ​വ​യ​സ്‌​ക​യ്ക്ക് ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യം ന​ല്‍​കി ‌
Saturday, February 22, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വി​ല്‍ അ​ല​ഞ്ഞു ന​ട​ന്ന മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള മ​ധ്യ​വ​യ​സ്‌​ക​യ്ക്ക് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ ത​ണ​ലേ​കി.

പ​ത്ത​നം​തി​ട്ട ഓ​ത​റ പ​ടി​ഞ്ഞാ​റ് സ്വ​ദേ​ശി സ​ന്ധ്യ (43)യെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. വി​ധ​വ​യാ​യ ഇ​വ​ര്‍​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യെ​ത്താ​ത്ത ര​ണ്ടു മ​ക്ക​ളാ​ണു​ള്ള​ത്. ഇ​വ​ര്‍ എ​റ​ണാ​കു​ള​ത്ത് ആ​ല​യ​ത്തി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സം​ര​ക്ഷ​ക​രി​ല്ലാ​ത്ത​തി​നാ​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്ത​ത്. ‌