ഗോ​വി​ന്ദ് പ​ൻ​സാ​രെ അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, February 22, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി ബി​ജെ​പി ഭ​ര​ണ​ത്തി​നു കീ​ഴി​ൽ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ. സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗോ​വി​ന്ദ് പ​ൻ​സാ​രെ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജ​നാ​ധി​പ​ത്യ സ​ന്പ്ര​ദാ​യ​ത്തി​ൽ എ​ഴു​ത്തു​കാ​ർ​ക്കും സാ​ഹി​ത്യ​കാ​രന്മാ​ർ​ക്കും രാ​ജ്യ​ത്ത് വ​ലി​യ സ്ഥാ​ന​മാ​ണു​ള്ള​ത്.

എ​ന്നാ​ൽ ആ​ശ​യ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ന്ന സം​ഘ​പ​രി​വാ​ർ എ​ത​ിര​ഭി​പ്രാ​യം പ്ര​ക​ട​ിപ്പി​ക്കു​ന്ന എ​ഴു​ത്തു​കാ​രെ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്നു. ഗോ​വി​ന്ദ് പ​ൻ​സാ​രെ, ഖ​ൽ​ബു​ർ​ഗി തു​ട​ങ്ങി​യ​വ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് ത​ങ്ങ​ളു​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ശ​യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു നി​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം പി. ​ആ​ർ. ഗോ​പി​നാ​ഥ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ .​സു​രേ​ഷ് കു​മാ​ർ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സ​ക്കീ​ർ ഹു​സൈ​ൻ, സി​പി​ഐ ജി​ല്ലാ എ​ക്സി അം​ഗ​ങ്ങ​ളാ​യ ജി​ജി ജോ​ർ​ജ്, മ​ല​യാ​ല​പ്പു​ഴ ശ​ശി, അ​ടൂ​ർ സേ​തു, എം. ​പി. മ​ണി​യ​മ്മ, കെ. ​ജി. ര​തീ​ഷ് കു​മാ​ർ, അ​ടൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ്, വി. ​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, ശ​ര​ത്ച​ന്ദ്ര​കു​മാ​ർ, കു​റു​ന്പ​ക​ര രാ​മ​കൃ​ഷ്ണ​ൻ, സ​ത്യാ​ന​ന്ദ​പ്പ​ണി​ക്ക​ർ, സു​മേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.