ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി രൂ​പീ​ക​രി​ക്ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Saturday, February 22, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി രൂ​പീ​ക​രി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ആ​ശ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പു​ക​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-2021 വാ​ര്‍​ഷി​ക പ​ദ്ധ​തി ന​ട​ത്തി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

ഓ​രോ വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പി​ലും ജ​ന​പ്ര​തി​നി​ധി ചെ​യ​ര്‍​മാ​നും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്‍​വീ​ന​ര്‍​മാ​രു​മാ​യി 10 മു​ത​ല്‍ 15 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പു​ക​ള്‍ മേ​ഖ​ല​തി​രി​ച്ച് ച​ര്‍​ച്ച​ക​ളി​ലൂ​ടെ ഏ​റ്റെ​ടു​ക്കാ​ന്‍ പ​റ്റി​യ പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലി​സ്റ്റ് ചെ​യ്യും. ശേ​ഷം അ​ന്തി​മ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കും. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ശു​ചി​ത്വം, പൊ​തു​മ​രാ​മ​ത്ത്, സാ​മൂ​ഹ്യ​ക്ഷേ​മം ഉ​ള്‍​പ്പെ​ടെ 19 വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളാ​ണ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.