ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് വെ​ളി​ച്ച​മാ​കാ​ൻ തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ളു​മാ​യി പു​ല്ലാ​ട് ബി​ആ​ർ​സി
Saturday, February 22, 2020 10:30 PM IST
പു​ല്ലാ​ട്: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ൾ​ക്കു​ള​ള സൗ​ഹ്യ​ദ​വേ​ദി പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നൂ​ത​ന തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി പു​ല്ലാ​ട് ബി​ആ​ർ​സി​യു​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ര​ന്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ്വ​യം സം​രം​ഭ​ക​രാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പു​ല്ലാ​ട് ബി​ആ​ർ​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബി​പി​സി ഷാ​ജി എ. ​സ​ലാം നി​ർ​വ​ഹി​ച്ചു. സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സോ​ജി ലി​ൻ​സി കെ. ​സാം, ആ​ർ. സ്നേ​ഹ​ല​ത പ​ണി​ക്ക​ർ, റി​സോ​ഴ്സ് അ​ധ്യാ​പ​ക ഷീ​ബ ജി. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​കു​മാ​ർ എ​സ്., ഗി​രി​ജ റ്റി. ​എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണം, സ്ക്രീ​ൻ പ്രി​ന്‍റിം​ഗ്, ക്യാ​രി ബാ​ഗ് നി​ർ​മാ​ണം, ഫാ​ൻ​സി ആ​ഭ​ര​ണ നി​ർ​മാ​ണം എ​ന്നി​വ​യി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം ന​ട​ത്തും.