നാ​ലു​വ​ർ​ഷം കൊ​ണ്ട് 3000 റോ​ഡുകൾ പു​ന​ർ​നി​ർ​മി​ച്ചു: മ​ന്ത്രി സു​ധാ​ക​ര​ൻ
Sunday, February 23, 2020 10:22 PM IST
പൊ​ൻ​കു​ന്നം: കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ മൂ​വാ​യി​രം റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തി​യ​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 514 പാ​ല​മാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. അ​തി​ൽ 104 എ​ണ്ണം പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​ഗു​ണ​മാ​യ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് നി​ർ​മാ​ണ​ത്തി​ന് സ്വീ​ക​രി​ക്കു​ന്ന​ത്.
വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ രാ​ഷ്ട്രീ​യം നോ​ക്കാ​തെ​യാ​ണ് ന​ട​പ​ടി​യെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യ പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ റോ​ഡ് ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് പ​രി​പാ​ല​ന ചു​മ​ത​ല ക​രാ​റു​കാ​ർ​ക്കു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ​ധ​ർ, എ.​ആ​ർ. സാ​ഗ​ർ, കെ.​ജി. ക​ണ്ണ​ൻ, ഗി​രീ​ഷ് എ​സ്. നാ​യ​ർ, ജ​യ​കു​മാ​ർ കു​റി​ഞ്ഞി​യി​ൽ, അ​ഡ്വ. എം.​എ. ഷാ​ജി, ജി​യ​ഹ​രി​ലാ​ൽ, ഷാ​ജി ന​ല്ലേ​പ്പ​റ​മ്പി​ൽ, അ​ബ്ദു​ൾ​ക​രീം മു​സ്‌​ലി​യാ​ർ, പി.​എ​സ്. ഹ​രി​ലാ​ൽ, കെ.​ജി. രാ​ജ​പ്പ​ൻ, പി.​എ. താ​ഹ, അ​പ്പ​ച്ച​ൻ വെ​ട്ടി​ത്താ​നം, മു​ണ്ട​ക്ക​യം സോ​മ​ൻ, ഡാ​ർ​ലി​ൻ സി. ​ഡി​ക്രൂ​സ്, എം. ​അ​ൻ​സാ​ർ, ജോ​സ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.