തെ​രു​വി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​ന് മ​ഹാ​ത്മ​യി​ല്‍ അ​ഭ​യം
Sunday, February 23, 2020 10:22 PM IST
അ​ടൂ​ർ: നാ​ല് മ​ക്ക​ളു​ണ്ടാ​യി​ട്ടും പ​ട്ടി​ണി​യും ഒ​റ്റ​പ്പെ​ട​ലും നി​മി​ത്തം ഭി​ക്ഷാ​ട​ന​ത്തി​നി​റ​ങ്ങി​യമ​ണ​ക്കാ​ല അ​ശോ​ക് ഭ​വ​നി​ല്‍ കൃ​ഷ്ണ​ന്‍​നാ​യ​രെ (86) അ​ടൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പോ​ലീ​സ് മ​ഹാ​ത്മ​യി​ലെ​ത്തി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ന് സ​മീ​പം അ​വ​ശ​നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ ലീ​ലാ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ് ഞാ​ന്‍ ഒ​റ്റ​പ്പെ​ട്ട​തെ​ന്നും സ്വ​ത്തു​ത​ര്‍​ക്ക​മാ​ണ് മ​ക്ക​ള്‍ ത​ന്നെ സം​ര​ക്ഷി​ക്കാ​ത്ത​തി​ന്കാ​ര​ണ​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നൊ​പ്പം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​മെ​ന്നും മ​ഹാ​ത്മ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.