രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് ചെ​യ​ർ​മാ​ൻ മ​ല്ല​പ്പ​ള്ളി​യി​ലെ​ത്തി
Monday, February 24, 2020 10:59 PM IST
‌പ​ത്ത​നം​തി​ട്ട: രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​വ​ല്ല​ഭാ​യ് ക​ത്തീ​രി​യ കേ​ര​ള​ത്തി​ലെ​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ട​ക്കാ​ല ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് പ​ശു​ക്ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നും മ​ന​സി​ലാ​ക്കു​ന്ന​തി​നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു വ​രി​ക​യാ​ണ്.

ഇ​ന്ത്യ​ൻ ജ​നു​സി​ൽ​പ്പെ​ട്ട പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും പ്ര​ചാ​ര​ണ​വു​മാ​ണ് രാ​ഷ്ട്രീ​യ​കാ​മ​ധേ​നു ആ​യോ​ഗ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ് ചെ​യ​ർ​മാ​ൻ ഡോ ​വ​ല്ല​ഭാ​യ് ക​ത്തീ​രി​യ മ​ല്ല​പ്പ​ള്ളി അ​മൃ​ത​ധാ​ര ഗോ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

വി​വി​ധ ഇ​ന്ത്യ​ൻ ജ​നു​സി​ൽ​പെ​ട്ട പ​ശു​ക്ക​ളും അ​വ​യു​ടെ പാ​ലു​ത്പാ​ദ​ന​ത്തി​ന്‍റെ അ​ള​വ്. കൃ​ഷി​യി​ൽ എ​ങ്ങ​നെ സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​ന്നു. ജൈ​വ​വ​ളം ജൈ​വ കീ​ട​നാ​ശി​നി ഇ​ത​ര ഉ​പോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും എ​ങ്ങ​നെ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​പ്ര​ദ​മാ​ക്കാം എ​ന്ന് വി​ല​യി​രു​ത്തി. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്കു പു​റ​മേ അ​മൃ​ത​ധാ​ര ഗോ​ശ​ല ഉ​ട​മ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ അ​ജ​യ​കു​മാ​ർ വ​ല്യു​ഴ​ത്തി​ലും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.ക​ർ​ഷ​ക​മോ​ർ​ച്ച പ്ര​തി​നി​ധി ജ​യ​സൂ​ര്യ​ൻ പാ​ല, ഗോ​സേ​വാ​സം​ഘ​ത്തി​ന്‍റെ കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി, ഗ​വ​ർ​ണ​ർ, ക്ഷീ​ര​വി​ക​സ​ന​മ​ന്ത്രി ലൈ​വ് സ്റ്റോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ് അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യും വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തും.26 ന് ​ക​ന​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ ക​ർ​ഷ​ക​രു​മാ​യി ഓ​പ്പ​ൺ ഫോ​റ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സ്ഥ​ല​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് മാ​ലി​ന്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. ‌