തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ 32 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ മി​ഴി തു​റ​ന്നു ‌
Monday, February 24, 2020 10:59 PM IST
തി​രു​വ​ല്ല: ന​ഗ​ര​ത്തി​ൽ 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 32 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ അ​നു ജോ​ർ​ജ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ. ജ​യ​കു​മാ​ർ, ബി​ജു ല​ങ്കാ​ഗി​രി, ഷാ​ജി തി​രു​വ​ല്ല, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി​ന്ദു വേ​ലാ​യു​ധ​ൻ, ഷാ​ജി തേ·​ഠം, ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം കു​റി​ച്ച് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തി. ശ​താ​ബ്ദി​യു​ടെ തു​ട​ക്ക​മാ​യി മാ​ര​ത്ത​ണ്‍ ഇ​ന്നു ന​ട​ക്കും. മാ​ര​ത്ത​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന സ​ബ്ക​ള​ക്ട​ർ വി​ന​യ് ഗോ​യ​ൽ മ​ത്സാ​ർ​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ജോ​ബി ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യി​ക​താ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ്ര​മു​ഖ​രും മാ​ര​ത്ത​ണി​ൽ അ​ണി​നി​ര​ക്കും. രാ​വി​ലെ ഏ​ഴി​ന് എം​ജി​എം ഗ്രൗ​ണ്ടി​ൽ നി​ന്നാ​ണ് മാ​ര​ത്ത​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്. 12 കി​ലോ​മീ​റ്റ​ർ താ​ണ്ടും. ‌