സ്കൂൾ ശതാബ്ദി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെയിൽ തേ​നീ​ച്ചയുടെ ആക്രമണം ‌
Monday, February 24, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര ടി​ടി​ടി​എം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ളെ തേ​നീ​ച്ച ആ​ക്ര​മി​ച്ചു.
അ​ഞ്ച് മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് തേ​നീ​ച്ച ആ​ക്ര​മി​ച്ച​ത്.വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ല​യി​ലും മു​ഖ​ത്തും കൈ​യി​ലു​മാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ട​ശേ​രി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ നി​ന്ന് വ​ട​ശേ​രി​ക്ക​ര പെ​ട്രോ​ൾ പ​മ്പ് വ​രെ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര തി​രി​കെ സ്കൂ​ളി​ലെ​ത്തു​ന്ന​തി​ന് തൊ​ട്ടു മു​മ്പാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ദ്യം പോ​യ​പ്പോ​ഴും തേ​നീ​ച്ച മൂ​ളി പ​റ​ക്കു​ന്ന​തു ക​ണ്ടി​രു​ന്ന​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഇ​വി​ടെ വ​ലി​യ തേ​നീ​ച്ച​ക​ൾ നി​ര​ന്ത​രം കൂ​ട് വ​ച്ച് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ബൗ​ണ്ട​റി വാ​ലു​മ​ണ്ണി​ൽ റ്റി.​എ​സ്. സു​ബി​ൻ(15), പേ​ഴും​പാ​റ വ​ലി​യ​ത​റ​യി​ൽ റി​ജി​ൻ (14), വ​ട​ശേ​രി​ക്ക​ര ഇ​ട​യ​ക്കാ​ട്ട് അ​ക്‌​സ ബി​നു(10), ബൗ​ണ്ട​റി കി​ഴ​ക്കേ​തി​ൽ മെ​ർ​ലി​ൻ സ​ജു(13) എ​ന്നി​വ​രെ​യാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച​ത്. സു​ബി​ന്‍റെ മു​ഖ​ത്ത് നീ​ര് അ​ധി​ക​മാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ നിരീക്ഷണത്തിലാണ്.
അ​ൻ​സു ജ​യ ജോ​സ​ഫ്(14), ശ്രു​തി(14), റ്റി.​എ​സ്. സ്‌​നേ​ഹ(12), അ​ന​ശ്വ​ര(12) ത​സ്‌​ലി​മ(13), മെ​ൽ​ബി​യ(14), അ​ർ​ച്ച​ന(14), പ്രീ​തു(10), ജ​യ​ല​ക്ഷ്മി(14), റി​യ(14), നീ​നു(14), അ​ലി​ഷാ​മോ​ൾ(11), ഡോ​ണ(13), അ​ഞ്ജി​ത(12), റി​നു​മോ​ൾ(11), ഗോ​പി​ക(14), എ​സ്.​അ​ക്ഷ​യ(15), ആ​തി​ര(13), സ്‌​നേ​ഹ മാ​ത്യു(14), സൗ​മ്യ(14), അ​ഭി​ഷേ​ക്(12), അ​ന​ന്ദു(12) എ​ന്നി​വ​രെ വ​ട​ശേ​രി​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. ‌