പു​ത്ത​ൻ​ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പം തീ​പി​ടു​ത്തം ‌
Monday, February 24, 2020 11:03 PM IST
‌ത​ടി​യൂ​ർ: പു​ത്ത​ൻ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ൻ തീ​പി​ടു​ത്തം. വൈ​കു​ന്നേ​രം നാ​ലി​നാ​ണ് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പു​ത്തേ​ഴം ച​രു​വി​ൽ ഭാ​ഗ​ത്തു നി​ന്നാ​രം​ഭി​ച്ച തീ​പി​ടു​ത്തം പു​ത്ത​ൻ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​രെ​യെ​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​രേ​ഷ് കു​ഴി​വേ​ലി​ൽ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ന്നി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് വൈ​കു​ന്നേ​രം ആ​റോ​ടെ തീ ​അ​ണ​ച്ച​ത്. ച​രു​വി​ൽ സു​മ​തി​യു​ടെ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് തീ​പി​ടു​ത്ത​ത്തി​ൽ ന​ശി​ച്ച​ത്. കു​മ്പി​ളു​ങ്ക​ൽ ര​ഘു​വി​ന്‍റെ 1000 ഏ​ത്ത​വാ​ഴ​യും കി​ഴ​ങ്ങ് കൃ​ഷി​യും തീ​പി​ടു​ത്ത​ത്തി​ൽ ന​ശി​ച്ചു. ച​രു​വി​ൽ സു​മ​തി​യ​മ്മ​യു​ടെ 100 റ​ബ​ർ മ​ര​ങ്ങ​ൾ​ക്കും തേ​ക്ക് മ​ര​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കു​ള​ത്തു​ങ്ക​ൽ രാ​ജ​ശേ​ഖ​ര​ന്‍റെ 250 റ​ബ​ർ മ​ര​ങ്ങ​ൾ​ക്കും കേ​ട് സം​ഭ​വി​ച്ചു. ‌