ല​ഹ​രി​ക്കെ​തി​രെ കൂ​ട്ട​യോ​ട്ടം ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ ‌
Tuesday, February 25, 2020 11:05 PM IST
പ​ത്ത​നം​തി​ട്ട: എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി​വ​ർ​ജ​ന മി​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ത്തു​ന്ന കൂ​ട്ട​യോ​ട്ടം ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും. നാ​ളെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മം​ഗ​ങ്ങ​ളും കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.വൈ​കു​ന്നേ​രം 4.30ന് ​പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് കൂ​ട്ട​യോ​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ സ​ന്ദേ​ശം ന​ൽ​കും. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കൂ​ട്ട​യോ​ട്ടം സ​മാ​പി​ക്കും. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ.​കെ. മോ​ഹ​ൻ​കു​മാ​ർ വി​മു​ക്ത സ​ന്ദേ​ശം ന​ൽ​കും. ‌