വൈ​ദ്യു​തി അ​ദാ​ല​ത്ത്: 576 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി​, 64 ലക്ഷം രൂ​പ​യുടെ ഇ​ള​വ് ‌
Tuesday, February 25, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി അ​ദാ​ല​ത്തി​ല്‍ ആ​കെ 870 പ​രാ​തി​ക​ള്‍ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​തി​ല്‍ 576 എ​ണ്ണം അ​ന്തി​മ​മാ​യി തീ​ര്‍​പ്പാ​ക്കി. 445 പേ​ര്‍ നേ​രി​ട്ടെ​ത്തി പ​രാ​തി ബോ​ധി​പ്പി​ച്ച് പ​രി​ഹാ​രം തേ​ടി.
ജി​ല്ല​യി​ലെ വൈ​ദ്യു​തി അ​ദാ​ല​ത്തി​ല്‍ പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, അ​ടൂ​ര്‍ എ​ന്നീ സ​ബ് ഡി​വി​ഷ​നു​ക​ളു​ടെ കൗ​ണ്ട​റു​ക​ളി​ല്‍ പ​രാ​തി സ്വീ​ക​രി​ച്ച് ഉ​ട​ന്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ പ​രി​ഹ​രി​ക്കു​ക​യും അ​ല്ലാ​ത്ത​വ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി. മ​ന്ത്രി എം.​എം.​മ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ന്ന​ത്. എം​എ​ല്‍​എ​മാ​രാ​യ വീ​ണാ ജോ​ര്‍​ജ്, രാ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ല്‍ എ​ത്തി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ദാ​ല​ത്തി​നെ​ത്തി​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കി.

വോ​ള്‍​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തീ​യാ​ടി​ക്ക​ലി​ല്‍ പു​തി​യ സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി പ്ര​ഖ്യാ​പി​ച്ചു.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ രാ​മ​ഞ്ചി​റ​യി​ല്‍ സ​ബ് സ്‌​റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക പ​ഠ​നം ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന കു​റ്റൂ​ര്‍ -മ​ന​യ്ക്ക​ച്ചി​റ-​മു​ത്തൂ​ര്‍ റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന വൈ​ദ്യു​തി തൂ​ണു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ക പി​ഡ​ബ്ല്യു​ഡി ല​ഭ്യ​മാ​ക്കി ന​ല്‍​കാ​മെ​ന്ന ധാ​ര​ണാ​പ​ത്ര​ത്തി​ന് വി​ധേ​യ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ലൈ​ഫ് മി​ഷ​ന്‍, ബി​പി​എ​ല്‍, ഹ​രി​ജ​ന്‍ കോ​ള​നി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ കൂ​ടി ക​ട​ന്നു പോ​കു​ന്ന ലൈ​നു​ക​ള്‍ വൈ​ദ്യു​തി ബോ​ര്‍​ഡ് ചെ​ല​വി​ല്‍ മാ​റ്റു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.

അ​ദാ​ല​ത്തി​ല്‍ 64,29,210 രൂ​പ​യ്ക്കു​ള്ള ഇ​ള​വ് അ​നു​വ​ദി​ച്ചു. അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക അ​ദാ​ല​ത്തി​ല്‍ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. അ​ദാ​ല​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി മു​ഴു​വ​ൻ​സ​മ​യ​വും പ​ങ്കെ​ടു​ത്തു. ‌