കേ​ര​ള ജ​ന​വേ​ദി സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ ‌
Tuesday, February 25, 2020 11:10 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ര​ള ജ​ന​വേ​ദി പ​തി​നെ​ട്ടാം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് വാ​ഴ​മു​ട്ടം കി​ഴ​ക്ക് കേ​ര​ള ജ​ന​വേ​ദി കാ​രു​ണ്യ ഭ​വ​നി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ പ​താ​ക ഉ​യ​ർ​ത്തും.ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ പ​ത്ത​നം​തി​ട്ട വൈ​എം​സി​എ ഹാ​ളി​ൽ മാ​തൃ​ത്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ ന​ട​ക്കും. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്.​സു​നി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പൊ​തു​സ​മ്മേ​ള​നം. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള ജ​ന​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ കാ​രു​ണ്യാ പു​ര​സ്കാ​രം വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ര​ശു​വ​യ്ക്ക​ൽ മോ​ഹ​ൻ, പ​ത്ത​നം​തി​ട്ട പ്ര​തി​ഭാ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​ആ​ർ.​അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ​ക്ക് മ​ന്ത്രി ന​ൽ​കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. ‌