പ​രി​ച​ര​ണ​ത്തി​നൊ​പ്പം ഭ​ക്ഷ​ണ​വു​മൊ​രു​ക്കി ന​ല്‍​കി ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ ‌
Thursday, March 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് വൈ​റ​സ്ബാ​ധ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടേ​യും ചി​കി​ത്സ മാ​ത്ര​മ​ല്ല അ​വ​ര്‍​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​ന​ല്‍​കി​യു​മാ​ണ് സ്നേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന​ത്.
വൈ​റ്റ​മി​ന്‍ സി ​അ​ട​ങ്ങി​യ നാ​ര​ങ്ങാ​വെ​ള്ളം, ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും ചോ​റ് അ​ല്ലെ​ങ്കി​ല്‍ ക​ഞ്ഞി, നോ​ണ്‍​വെ​ജ് ഐ​റ്റം എ​ന്നി​വ​യാ​ണ് ഇ​വി​ടെ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ഒ​രു​ക്കി ന​ല്‍​കു​ന്ന​ത്.
സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണം ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. കോ​വി​ഡ് വൈ​റ​സ്ബാ​ധ​യി​ലു​ള്ള​വ​ര്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ 50 പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ജീ​വ​ന​ക്കാ​ര്‍ ഒ​രു​ക്കു​ന്ന​ത്.
സ്ഥി​രം ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന് പു​റ​മേ​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ ഈ ​ക​രു​ത​ല്‍. രോ​ഗ​ബാ​ധി​ത​ര്‍​ക്ക് ഭ​ക്ഷ​ണം ഒ​രു പ്ര​ശ്ന​മാ​യി വ​രാ​തി​രി​ക്കു​ക, സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടാ​യാ​ല്‍ ഭ​ക്ഷ​ണം ല​ഭ്യ​മാ​കാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കു​ക എ​ന്നീ മു​ന്‍​ക​രു​ത​ലാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന് ത​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ പാ​ത്ര​ങ്ങ​ളും മ​റ്റും ഒ​രു​ക്കി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ ഫ​ണ്ടി​ല്‍ നി​ന്നാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ എ​ച്ച്എം​സി, സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ട്.
പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍, പാ​യ്ക്കിം​ഗ് സാ​മ​ഗ്രി​ക​ള്‍, പ്ലേ​റ്റ്, രോ​ഗി​ക​ള്‍​ക്കാ​യു​ള്ള ബെ​ഡ്ഷീ​റ്റ് തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ത്ത​ര​ത്തി​ല്‍ ല​ഭ്യ​മാ​കു​ന്നു​ണ്ട്. ആ​ശു​പ​ത്രി ഡ​യ​റ്റീ​ഷ​ന്‍ സ​ര​സ്വ​തി, സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ എ​സ്. ബാ​ലു, ദി​നേ​ശ്, ര​വി, സ്റ്റാ​ഫ് നേ​ഴ്സ് ഷാ​ഹി​ന റ​മീ​സ്, എ​ന്‍​സി​ഡി ടീം, ​എ​ന്നി​വ​രാ​ണ് ഭ​ക്ഷ​ണ നി​ര്‍​മാ​ണ​ത്തി​ന്‍റെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. മ​റ്റു​ള്ള ജീ​വ​ന​ക്കാ​രും ഡ്യൂ​ട്ടി സ​മ​യം അ​നു​സ​രി​ച്ച് പാ​ച​ക​ത്തി​ലും പാ​യ്ക്കിം​ഗി​ലും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ട്. ‌‌