ബി​പി​സി​എ​ൽ 55 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Friday, March 27, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​മേ​ഖ​ലാ ക​ന്പ​നി​യാ​യ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് കോ​വി​ഡ് 19 പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വെ​ന്‍റി​ലേ​റ്റ​ർ, പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​ർ തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് 55 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ബി​പി​സി​എ​ല്ലി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് എ​ന്നി​വ​രു​മാ​യി ബി​പി​സി​എ​ൽ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ തു​ട​ർ​ന്നാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​റു​മാ​യു​ള്ള ധാ​ര​ണാ​പ​ത്രം അ​നു​സ​രി​ച്ച് ബി​പി​സി​എ​ൽ ന​ൽ​കു​ന്ന 55 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ബി​പി​സി​എ​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് തോ​മ​സ് പ​റ​ഞ്ഞു.
ഒ​രു മാ​സ​ത്തി​നി​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​മാ​യി ബി​പി​സി​എ​ൽ സ​ഹ​ക​രി​ക്കു​ന്ന രാ​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​ണ് ഇ​ത്.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തീ​ർ​ഥാ​ട​ക വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ൽ 61 ശു​ചി​മു​റി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ടു​ത്തി​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബി​പി​സി​എ​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചി​രു​ന്നു.