ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം: പോ​ലീ​സ് കേ​സെ​ടു​ത്തു
Sunday, March 29, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ത്തേ തു​ട​ര്‍​ന്ന് ഏ​റ​ത്ത് അ​ന്തി​ച്ചി​റ ജ്യോ​തി പ​രം വൈ​ഷ്ണ​വം വീ​ട്ടി​ല്‍ ശ്രീ​നാ​ഥ് മോ​ഹ​നെ​തി​രേ അ​ടൂ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ക​ഴി​ഞ്ഞ 23ന് ​ഖ​ത്ത​റി​ല്‍ നി​ന്നും എ​ത്തി​യ അ​ന്നു മു​ത​ല്‍ ഇ​യാ​ളെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു ലം​ഘി​ച്ച് പ​ന്ത​ളം മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​തി​യി​ല്‍​പോ​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സ​ഹാ​യി​ക​ള്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം

പ​ത്ത​നം​തി​ട്ട: വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ അ​വ​ര്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന പെ​ര്‍​മി​ഷ​ന്‍ റ​ദ്ദാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. ഇ​വ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​താ​ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കു നി​ര്‍​ദേശം ന​ല്‍​കി​യി​ട്ടു​ണ്ട്.