യാ​ത്ര​യ​യ​പ്പു​ക​ളുണ്ടായില്ല, ‘ഒ​റ്റ​പ്പെ​ട​ലി​’ൽ പ​ടി​യി​റ​ക്കം ‌‌
Tuesday, March 31, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സേ​വ​ന​ത്തി​നൊ​ടു​വി​ൽ പ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ഒ​രു ന​ല്ല​വാ​ക്ക് കേ​ൾ​ക്കാ​നു​ള്ള ഭാ​ഗ്യം അ​വ​ർ​ക്കു​ണ്ടാ​യി​ല്ല. ഒ​പ്പം പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ അ​വ​രോ​ടെ​ല്ലാം യാ​ത്ര പ​റ​ഞ്ഞ് കൈ ​കൊ​ടു​ത്ത് ഫോ​ട്ടോ​യെ​ടു​ത്ത് കാ​പ്പി കു​ടി​ച്ച് പി​രി​യാ​നു​ള്ള ആ​ഗ്ര​ഹം ന​ഷ്ട സ്വ​പ്ന​മാ​ക്കി​യാ​ണ് മാ​ർ​ച്ച് 31 ഒ​രു കൂ​ട്ടം ആ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. അ​വ​സാ​ന​ദി​നം എ​ത്തി ഒ​പ്പു​പോ​ലും ഇ​ടാ​ൻ ക​ഴി​യാ​ത്ത​വ​രും ഏ​റെ.

ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്കു വ​രേ​ണ്ട​തി​ല്ലെ​ന്ന​താ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ട്. അ​ധ്യാ​പ​ക​ർ​ക്കു മാ​ത്ര​മാ​യു​ള്ള സൂ​പ്പ​ർ ആ​നു​വേ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​ൽ ജോ​ലി ചെ​യ്ത​വ​രാ​ണ് അ​ധ്യ​യ​ന​ദി​നം അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ന​ലെ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച​ത്. ഇ​വ​രു​ടെ വി​ര​മി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള സ​ർ​വീ​സ് ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​ത്വം ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ട​തി​നേ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ല​ത്തെ ഒ​പ്പ് പ്ര​സ​ക്ത​മ​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്ക് സ​ർ​ക്കാ​ർ എ​ത്തി​യ​തെ​ന്നു പ​റ​യു​ന്നു.ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ര​മി​ക്കു​ന്ന​വ​ർ ചു​മ​ത​ല​ക​ൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ങ്കി​ൽ​പോ​ലും വി​ര​മി​ക്ക​ൽ ന​ട​പ്പ​യി എ​ന്നു​ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

പ​ല​യി​ട​ത്തും ചു​മ​ത​ല കൈ​മാ​റ്റ​വും ന​ട​ന്നി​ട്ടി​ല്ല.കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു നി​ല​നി​ൽ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം സ്കൂ​ളു​ക​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന യാ​ത്ര​യ​യ​പ്പു പ​രി​പാ​ടി​ക​ൾ നേ​ര​ത്തെ​ത​ന്നെ റ​ദ്ദാ​ക്കി​യി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ളും സ്കൂ​ളു​ക​ളും ഒ​ക്കെ നേ​ര​ത്തെ അ​ട​ച്ച​തി​നാ​ൽ വി​ര​മി​ക്കു​ന്ന​വ​രെ നേ​രി​ൽ​ക​ണ്ട് സ്നേ​ഹാ​ദ​ര​വു​ക​ൾ അ​ർ​പ്പി​ക്കാ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​ല്ല. യാ​ത്ര​ക​ൾ നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ വി​ര​മി​ക്കു​ന്ന​വ​രോ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ എ​ത്താ​നാ​കാ​ത്ത സ്ഥി​തി​വി​ശേ​ഷ​മാ​യി​രു​ന്നു എ​വി​ടെ​യും.

എ​ന്നി​രു​ന്നാ​ലും വി​ര​മി​ക്കു​ന്ന സ്കൂ​ൾ മേ​ല​ധി​കാ​രി​ക​ളും അ​ധ്യാ​പ​ക​രും ഒ​ക്കെ ഇ​ന്ന​ലെ പ​ല​യി​ട​ങ്ങ​ളി​ലു​മെ​ത്തി. ചു​രു​ക്കം ചി​ല സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​വ​രെ യാ​ത്ര അ​യ​യ്ക്കാ​ൻ വ​ന്നെ​ങ്കി​ലും വീ​ട്ടി​ൽ കൊ​ണ്ടാ​ക്കു​ന്ന ച​ട​ങ്ങു​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. ‌