അ​ർ​ബു​ദ ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്ന് ഹെ​ലി​കോ​പ്ട​റി​ലെ​ത്തി​ച്ചു ‌‌
Tuesday, March 31, 2020 10:08 PM IST
പ​രു​മ​ല: അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളു​മാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള ഹെ​ലി​കോ​പ്റ്റ​ർ പ​രു​മ​ല​യി​ൽ ഇ​റ​ങ്ങി.പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്ന കാ​ൻ​സ​ർ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ൾ​ക്കു​ള്ള അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്കാ​ണ് ഹെ​ലി​കോ​പ്ട​ർ സ​ഹാ​യ തേ​ടേ​ണ്ടി​വ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓ​ടെ പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് പ​ന്പ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങി​യ​ത്. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഹെ​ലി​കോ​പ്ട​റി​നെ ആ​ശ്ര​യി​ച്ച​ത്. ‌

മ​ദ്യ​ത്തെ മ​രു​ന്നാ​യി ക​ണ്ടു ചി​കി​ത്സി​ക്ക​രു​ത്: എം​സി​എ ‌

പ​ത്ത​നം​തി​ട്ട: മ​ദ്യാ​സ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മ​ദ്യ​മ​ല്ല ചി​കി​ത്സ​യാ​ണ് ല​ഭ്യ​മാ​ക്കേ​ണ്ട​തെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ സ​മി​തി. ആ​ശു​പ​ത്രി​ക​ൾ മ​ദ്യ​ത്തി​നു കു​റി​പ്പ​ടി എ​ഴു​തു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത് ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. സാ​മൂ​ഹി​ക അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് എം​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌