ഫാ. ​ഹ​ബി മാ​ത്യു മാ​ളി​യേ​ക്ക​ൽ പിഡിഎസിന്‍റെ പടിയിറങ്ങുന്നു
Wednesday, April 1, 2020 10:23 PM IST
പീ​രു​മേ​ട്: ഫാ. ​ഹ​ബി മാ​ത്യു മാ​ളി​യേ​ക്ക​ൽ എം​എ​സ്ടി പീ​രു​മേ​ട് ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ പ​ടി​യി​റ​ങ്ങു​ന്നു. 20 വ​ർ​ഷ​ത്തെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷ​മാ​ണ് എം​എ​സ്ടി പ്രേ​ഷി​ത​സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന​മേ​ഖ​ല​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന​ത്.
പി​ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം 2000ത്തി​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റു. 2009 മു​ത​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്തു. മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ തു​ട​ങ്ങി​വ​ച്ച വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​പു​ലീ​ക​രി​ച്ച് സ്ഥി​ര​വി​ക​സ​ന​ത്തി​ലേ​ക്ക് സൊ​സൈ​റ്റി​യെ ന​യി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ എ​ൻ​ജി​ഒ​യാ​യി മാ​റി​യ പി​ഡി​എ​സി​ന് കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സെ​ന്‍റ​ർ ഓ​ഫ് റെ​ല​വ​ൻ​സ് ആ​ൻ​ഡ് എ​ക്സ​ല​ൻ​സ് അം​ഗീ​കാ​രം നേ​ടി​യ​തു​വ​ഴി രാ​ജ്യ​ത്തെ പ​ല ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ​ക്കും ചു​ക്കാ​ൻ പി​ടി​ക്കു​വാ​ൻ സാ​ധി​ച്ചു. പ​ല അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​ക​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ചു​മ​ത​ല പി​ഡി​എ​സി​ന് ല​ഭി​ച്ച​തും ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ’ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സേ​ർ​ച്ച്’ പി​ഡി​എ​സി​നെ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യി അം​ഗീ​ക​രി​ച്ച​തും കേ​ര​ള സ്റ്റേ​റ്റ് ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ അ​വാ​ർ​ഡ് 2018ൽ ​ല​ഭി​ച്ച​തും, ന​ബാ​ർ​ഡി​ന്‍റെ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് സ്റ്റേ​റ്റ് ലെ​വ​ൽ ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി​യി​ലെ അം​ഗ​മാ​യി പി​ഡി​എ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തു​മെ​ല്ലാം ഹ​ബി​യ​ച്ച​ന്‍റെ നേ​തൃ​ത്വ​പാ​ട​വം കൊ​ണ്ടാ​ണ്.
ഓ​ർ​ഗാ​നി​ക് സ്പൈ​സ​സി​നെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി​ക്കാ​രാ​യി വ​ള​ർ​ത്തു​ക​യും സ​ഹ്യാ​ദ്രി ആ​യൂ​ർ​വേ​ദ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​നെ ഉ​യ​ർ​ച്ച​യി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്തു. ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലു​ള്ള സാ​മൂ​ഹി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൃ​ഷി വി​ക​സ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. 1500പ്പ​രം സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ഫാ. ​ഹ​ബി​ക്ക് സാ​ധി​ച്ചു.
രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ഫാ. ​ജോ​സ് അ​ല​ക്സ് അ​വാ​ർ​ഡ് 2017ൽ ​ഹ​ബി​യ​ച്ച​ന് ല​ഭി​ച്ചി​രു​ന്നു.
1986 ഏ​പ്രി​ൽ അ​ഞ്ചി​ന് പൗ​രോ​ഹി​ത്യ​പ​ട്ടം സ്വീ​ക​രി​ച്ച ഫാ. ​ഹ​ബി ബോം​ബ​യി​ലെ റ്റാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ​നി​ന്ന് എം​എ​സ്ഡ​ബ്യു​വും പി​ന്നീ​ട് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി. പാ​ലാ രൂ​പ​ത​യി​ലെ നീ​ലൂ​ർ ഇ​ട​വ​കാം​ഗ​മാ​ണ്.
പി​ഡി​എ​സി​ന്‍റെ പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി ഫാ. ​ജി​ൽ​സ​ണ്‍ കു​ന്ന​ത്തു​പു​ര​യി​ടം ചു​മ​ത​ല​യേ​റ്റു.