മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​സ്ക് എ​ത്തി​ച്ചു ‌‌
Wednesday, April 1, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 റി​പ്പോ​ർ​ട്ടിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി മാ​സ്ക്കു​ക​ൾ എ​ത്തി​ച്ചു.പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ന് കെഎ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഹ​രി​കു​മാ​ർ മാ​സ്ക് കൈ​മാ​റി.സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​എ​ൻ. ശ്രീ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജ​ൻ ഡി. ​ബോ​സ്, പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഹ​രി​കു​മാ​ർ, പ്ര​സ്ക്ല​ബ് മു​ൻ സെ​ക്ര​ട്ട​റി സ​ജി​ത്ത് പ​ര​മേ​ശ്വ​ര​ൻ, മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മേ​ഖ​ല​യി​ലും സ​മൂ​ഹ അ​ടു​ക്ക​ള​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും പോ​ലീ​സു​കാ​ർ​ക്കും കെഎ​സ്ടി​എ നേ​ര​ത്തെ മാ​സ്ക്കു​ക​ൾ എ​ത്തി​ച്ചി​രു​ന്നു. സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്കും അ​ധ്യാ​പ​ക സ​മൂ​ഹം ക​ട​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഹ​രി​കു​മാ​ർ അ​റി​യി​ച്ചു.
കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാ​മി​നു മാ​സ്ക് കൈ​മാ​റി​യി​രു​ന്നു. ‌