ഉ​ച്ച​വ​രെ 23,000 കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ സൗ​ജ​ന്യ റേ​ഷ​ന്‍ വാ​ങ്ങി
Wednesday, April 1, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 816 റേ​ഷ​ന്‍​ക​ട​ക​ളി​ലൂ​ടെ​യും സൗ​ജ​ന്യ​റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്ന​ലെ (ഏ​പ്രി​ല്‍ 1 )മു​ത​ല്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ്. ബീ​ന അ​റി​യി​ച്ചു.
ആ​ദ്യ​ദി​വ​സം ഉ​ച്ച​വ​രെ 23,000 കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ സൗ​ജ​ന്യ​റേ​ഷ​ന്‍ വാ​ങ്ങി. ഇ​തി​ല്‍ 5300-ഓ​ളം പോ​ര്‍​ട്ട​ബി​ലി​റ്റി കാ​ര്‍​ഡു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.
24000 എ​എ​വൈ കാ​ര്‍​ഡു​ക​ളും 103400 മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ളും ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ആ​കെ 3,42,000- ഓ​ളം റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രേ സ​മ​യം അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ റേ​ഷ​ന്‍​വാ​ങ്ങാ​ന്‍ എ​ത്ത​രു​ത്.