ജീ​വ​ന്‍ ര​ക്ഷാ​ മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു​ ന​ല്‍​കി​യ​ത് ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം
Saturday, April 4, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ജീ​വ​ന്‍ ര​ക്ഷാ​മ​രു​ന്നു​മാ​യി പാ​യാ​നും ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം. കു​മ്പ​ഴ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ലി​നി മാ​ത്യു​വി​ന്‍റെ കു​ഞ്ഞി​ന് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നി​ന്‍റെ ആ​വ​ശ്യം മ​ന​സി​ലാ​ക്കി​യ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​റം ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​രു​ന്ന് വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കി. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, ഫ​യ​ര്‍​ഫോ​ഴ്സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​രു​ന്ന് വീ​ട്ടി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി​യ​ത്.

സീ​ത​ത്തോ​ട് മൂ​ന്നു​ക​ല്‍ കാ​ള​കെ​ട്ടി​ല്‍ ഹൗ​സി​ല്‍ ഹൃ​ദ്രോ​ഗി​യാ​യ കെ.​കെ. സു​ധാ​ക​ര​ന് അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വി​വി​ധ ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍ വ​ഴി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ സീ​ത​ത്തോ​ട് ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കൈ​മാ​റി.

ചി​റ്റാ​ര്‍ കൊ​ടു​മു​ടി ട്രൈ​ബ​ല്‍ കോ​ള​നി​യി​ല്‍ ബി​ന്ദു​വി​ന് കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജീ​വ​ന്‍ ര​ക്ഷാ​മ​രു​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് എ​ത്തി​ച്ചു ന​ല്‍​കിയതും പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കു​മ്പ​ഴ സ്വ​ദേ​ശി ഓ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ വാ​സു​ദേ​വ​ന്‍ എ​ന്ന​യാ​ള്‍​ക്ക് തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യ​തും ജി​ല്ല​യി​ലെ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​മാ​ണ്.