ലോ​ക്ക്്ഡൗ​ണ്‍ ലം​ഘ​നം: 610 കേ​സു​ക​ളി​ല്‍ 620 അ​റ​സ്റ്റ്
Saturday, April 4, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ലോ​ക്ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 610 കേ​സു​ക​ളി​ല്‍ 620 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച 371 ഉം ​ശ​നി​യാ​ഴ്ച 239 ഉം ​കേ​സു​ക​ളാ​ണ് എ​ടു​ത്ത​ത്. 512 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്ത സം​ഭ​വം ഉ​ള്‍​പ്പെ​ടെ​യാ​ണ് ഇ​ന്ന​ല​ത്തെ കേ​സു​ക​ള്‍.നി​യ​ന്ത​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി വാ​ഹ​ന​ങ്ങ​ളു​മാ​യും അ​ല്ലാ​തെ​യും ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​ര്‍​ക്കും കൂ​ട്ടു​കൂ​ടു​ന്ന​വ​ര്‍​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കു​മെ​തി​രേ ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും കൈ​ക്കൊ​ള്ളും. അ​നാ​വ​ശ്യ​മാ​യി തെ​രു​വി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ പ​റ​ഞ്ഞു.

ര​ണ്ടു വ​ര്‍​ഷംവ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണി​ത്. ഇ​ട​റോ​ഡു​ക​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ പേ​ര്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. ഇ​തും നി​യ​ന്ത്രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.