മ​ണ്ണ​ടി​യി​ല്‍ 1375 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Sunday, April 5, 2020 9:28 PM IST
അ​ടൂ​ര്‍: മ​ണ്ണ​ടി​യി​ല്‍ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വി​ഴി​ഞ്ഞ​ത്തു​നി​ന്നും ഏ​നാ​ത്ത്, മ​ണ്ണ​ടി, ക​ട​മ്പ​നാ​ട്, ക​ല്ലു​കു​ഴി, മാ​ഞ്ഞാ​ലി, തു​വ​യൂ​ര്‍, ഐ​വ​ര്‍​കാ​ല, നെ​ല്ലി​മു​ക​ള്‍, പു​ത്തൂ​ര്‍, ഏ​ഴാം​മൈ​ല്‍, പൂ​വ​റ്റൂ​ര്‍, പു​ത്ത​ന​മ്പ​ലം, കു​ന്ന​ത്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചി​ല്ല​റ വി​ല്‍​പ​ന​യ്ക്ക് എ​ത്തി​ച്ച 1375 കി​ലോ കേ​ര, ചൂ​ര മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ‌

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഷാ​ഡോ പോ​ലീ​സ് മ​ണ്ണ​ടി താ​ഴ​ത്ത് ജം​ഗ്ഷ​നി​ല്‍ മ​ത്സ്യം പി​ടി​കൂ​ടി ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

മ​ത്സ്യ​ത്തി​ല്‍ വ്യാ​പ​ക രീ​തി​യി​ല്‍ ഫോ​ര്‍​മാ​ലി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​ക​മാ​യ രാ​സ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പാ​കി​സ്ഥാ​ന്‍ മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ ക​ട​മ്പ​നാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തി​യാ​ല്‍ അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ആ​റ് മാ​സം ത​ട​വി​നും ശി​ക്ഷി​ക്കാം. പ​ഴ​കി​യ​തും വി​ഷം ചേ​ര്‍​ത്ത​തു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ക​യെ​ന്ന് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ പ്ര​ശാ​ന്ത് പ​റ​ഞ്ഞു. ‌

പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ​ഞ്ചാ​യ​ത്തി​ല്‍ മ​ത്സ്യ ക​ച്ച​വ​ടം ചെ​യ്യാ​ന്‍ അ​നു​വ​ധി​ക്കി​ ല്ലെന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ര്‍. അ​ജീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം ഐ​വ​ര്‍​കാ​ല പാ​കി​സ്ഥാ​ന്‍​മു​ക്ക് ഷൈ​ന്‍ മ​ന്‍​സി​ല്‍ ബ​ദ​റു​ദ്ദീ​ന്‍, പ​ള്ളി​വ​ട​ക്കേ​തി​ല്‍ ഷാ​ജി​ന എ​ന്നി​വ​രു​ടെ പേ​രി​ല്‍ കേ​സ് എ​ടു​ത്തു.

മ​ത്സ്യം കൊ​ണ്ടു​വ​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പി​ടി​ച്ചെ​ടു​ത്തു ഏ​നാ​ത്ത് പോ​ലീ​സി​ന് കൈ​മാ​റി. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ​വു ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​ആ​ര്‍ അ​ജീ​ഷ്‌​കു​മാ​ര്‍, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ന, കെ. ​അ​നി​ല്‍​കു​മാ​ര്‍, ക​ട​മ്പ​നാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഡോ. ​ട്രീ​സ​ലി​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജി. സു​രേ​ഷ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ബി​ന്ദു​കു​മാ​രി, മ​ഞ്ചു, ഉ​ഷ, ഷാ​ഡോ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ആ​ര്‍.​എ​സ്. ര​ഞ്ചു, വി​പി​ന്‍, ഗ്രേ​ഡ് എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ന്‍, എ​എ​സ​ഐ​മാ​രാ​യ ഹ​രി​കു​മാ​ര്‍ വി​ല്‍​സ​ണ്‍, സി​പി​ഒ ശ്രീ​രാ​ജ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. ‌