ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഓ​ശാ​ന ശു​ശ്രൂ​ഷ ‌
Sunday, April 5, 2020 9:28 PM IST
പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​കു​ല​ത്തെ​യും ഒ​രേ​പോ​ലെ ചേ​ര്‍​ത്തു​പി​ടി​ച്ച ദൈ​വ​പു​ത്ര​ന്‍റെ ജെ​റു​സ​ലേം യാ​ത്ര​യു​ടെ സ്മ​ര​ണ പു​തു​ക്കി വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്ക് ക്രൈ​സ്ത​വ സ​മൂ​ഹം പ്ര​വേ​ശി​ച്ചു. ‌
കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ കാ​ര്‍​മി​ക​രാ​ല്‍ മാ​ത്രം ന​ട​ത്ത​പ്പെ​ട്ട ഓശാന ശുശ്രൂ ഷക​ളേ​റെ​യും ക​രു​ണ​യു​ടെ ക​ടാ​ക്ഷ​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു. ഒ​പ്പം പ്ര​കൃ​തി​യോ​ടു​ള്ള വി​ധേ​യ​ത്വം പ്ര​ക​ട​മാ​ക്കി വെ​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട കു​രു​ത്തോ​ല​ക​ള്‍ കു​രു​ത്തോ​ല​ക​ള്‍ പി​ടി​ച്ചു​കൊ​ണ്ട് കാ​ര്‍​മി​ക​ര്‍ പ്ര​ദ​ക്ഷി​ണ​വും വാ​ഴ്‌​വും ന​ട​ത്തി. ലോ​ക​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും പ്ര​കൃ​തി​യു​ടെ ന​ന്മ​യ്ക്കു​മാ​യി കു​രു​ത്തോ​ല​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടു. ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് ശു​ശ്രൂ​ഷ​ക​ള്‍ പൂ​ര്‍​ണ​മാ​യ​ത്. വൈ​കു​ന്നേ​രം മു​ത​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ളും ആ​രം​ഭി​ച്ചു.
വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ദേ​വാ​ല​യ​ങ്ങ​ളി​ലു​ണ്ടാ​യി​ല്ലെ​ങ്കി​ലും പ്രാ​ര്‍​ഥ​ന​ക​ള്‍ മു​ഴു​വ​ന്‍ അ​വ​രെ​ക്കൂ​ടി ഉ​ള്‍​ക്ക​ണ്ടു​ത​ന്നെ​യാ​യി​രു​ന്നു. ലൈ​വ് ടെ​ലി​കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്ന​തി​നാ​ള്‍ ഭ​വ​ന​ങ്ങ​ളി​ലി​രു​ന്ന് വി​ശ്വാ​സി​ക​ള്‍ ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളു​മാ​യി. ‌
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ലും പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്ത​നം​തി​ട്ട ബി​ഷ്പ​സ് ഹൗ​സ് ചാ​പ്പ​ലി​ലും ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ത്തി. പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ഓ​മ​ല്ലൂ​ര്‍ ചീ​ക്ക​നാ​ലി​ലെ താ​മ​സ​സ്ഥ​ല​ത്തെ ചാ​പ്പ​ലി​ലും ഓ​ശാ​ന ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ച്ചു. ‌
മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ പ​രു​മ​ല സെ​മി​നാ​രി​യി​ലും മാ​ര്‍​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത തി​രു​വ​ല്ല​യി​ലെ സ​ഭാ ആ​സ്ഥാ​ന​ത്തും ശു​ശ്രൂ​ഷ​ക​ള്‍ ന​യി​ച്ചു.
പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ത്തി. ‌