അ​വ​ശ്യ​മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ പോ​ലീ​സ് ന​ൽ​കും ‌
Monday, April 6, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: അ​വ​ശ്യ​മ​രു​ന്നു​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ക്കു​ന്ന​തി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള മ​റ്റ് അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കു പോ​ലീ​സി​നെ സ​മീ​പി​ക്കാം. ജ​ന​മൈ​ത്രി പോ​ലീ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ​ക്കു പ​രി​ഹാ​രം​കാ​ണാ​ൻ പോ​ലീ​സ് തി​ക​ഞ്ഞ ജാ​ഗ്ര​ത പു​ല​ർ​ത്തി​വ​രിക​യാ​ണ്.
ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​വ​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ പ​റ​ഞ്ഞു.
ഇ​തി​നോ​ട​കം ഇ​ത്ത​ര​ത്തി​ൽ ഒ​ട്ട​ന​വ​ധി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലീ​സ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ട്. ‌