അ​ച്ചാ​ച്ച​ന്‍റെ ഓ​ർ​മ​യി​ൽ ക​രി​ങ്ങോ​ഴ​യ്ക്ക​ൽ ത​റ​വാ​ട്
Tuesday, April 7, 2020 10:15 PM IST
പാ​ലാ: കെ.​എം.​ മാ​ണി​യു​ടെ ഒ​ന്നാം ഓ​ർ​മ​ദി​നം എ​ത്തു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ധു​ര സ്മ​ര​ണ​ങ്ങ​ൾ അ​യ​വി​റ​ക്കി ക​രി​ങ്ങോ​ഴ​യ്ക്ക​ൽ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ് ഭാ​ര്യ കു​ട്ടി​യ​മ്മ​യും മ​ക​നും എം​പി​യു​മാ​യ ജോ​സ് കെ.​ മാ​ണി​യും കു​ടും​ബ​വും.

രാ​ഷ്‌ട്രീ​യ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഏ​റെ നേ​രം ചെ​ല​വ​ഴി​ക്കാ​ൻ ഇ​ഷ‌്ട​പ്പെ​ട്ടി​രു​ന്ന നേ​താ​വാ​യി​രു​ന്നു കെ.​എം.​ മാ​ണി. ഭാ​ര്യ കു​ട്ടി​യ​മ്മ​യോ​ടും മ​ക​ൻ ജോ​സ് കെ. ​മാ​ണി​യോ​ടും ഭാ​ര്യ നി​ഷ, കൊ​ച്ചു​മ​ക്ക​ളാ​യ ഋ​തി​ക, പ്രി​യ​ങ്ക, കു​ഞ്ഞു​മാ​ണി എ​ന്നി​വ​ർ​ക്കൊ​പ്പം ഏ​റെ നേ​രം ക​ളി​യും ചി​രി​യു​മാ​യി ക​ഴി​യാ​ൻ ഇ​ഷ്‌ട​പ്പെ​ട്ടി​രു​ന്നു.

അ​ച്ചാ​ച്ച​ന്‍റെ ത​മാ​ശ​ക​ളും ചി​രി​ക​ളും നി​റഞ്ഞ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കാ​ൻ കൊ​ച്ചു​മ​ക്ക​ൾ​ക്ക് നൂ​റുനാ​വാണ്. അ​ച്ചാ​ച്ച​നോ​ടൊ​പ്പ​മു​ള്ള ഫു​ട്ബോ​ൾ ക​ളി​യാ​ണ് കു​ഞ്ഞു​മാ​ണി​ച്ച​ന്‍റെ ഓ​ർ​മ​യി​ൽ ഇ​പ്പോ​ഴും. മ​രി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​യു​ന്പോ​ഴും ഇ​പ്പോ​ഴും വീ​ട്ടി​ൽ അ​ച്ചാ​ച്ച​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള അ​നു​ഭ​വ​മാ​ണു​ള്ള​തെ​ന്ന് മ​ക​ൻ ജോ​സ് കെ.​ മാ​ണി പ​റ​യു​ന്നു.

ഭ​ര​ണ​ക​ർ​ത്താ​വ് എ​ന്ന നി​ല​യി​ൽ കെ.​എം.​ മാ​ണി ചെ​യ്ത കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളും പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള ക​രു​ത​ലു​മാ​ണ് കു​ട്ടി​യ​മ്മ മാ​ണി​ക്കു പ​റ​യാ​നു​ള്ള​ത്.