ഏ​ഴു വി​മാ​ന​ങ്ങ​ളി​ലാ​യി 79 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി
Thursday, May 21, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​രി​പ്പൂ​ര്‍, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ 20ന് ​ഏ​ഴ് വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 79 പ്ര​വാ​സി​ക​ള്‍ കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 48 പേ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​വൈ​റ്റ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ 23 സ്ത്രീ​ക​ളും 16 പു​രു​ഷ​ന്‍​മാ​രും ആ​റു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ ജി​ല്ല​ക്കാ​രാ​യ 45 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​രി​ല്‍ 26 പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​ഴ് ഗ​ര്‍​ഭി​ണി​ക​ള്‍ അ​ട​ക്കം 19 പേ​ര്‍ വീ​ടു​ക​ളി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ല​ണ്ട​ന്‍ - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ നാ​ല് സ്ത്രീ​ക​ളും മൂ​ന്നു പു​രു​ഷ​ന്‍​മാ​രും ഉ​ള്‍​പ്പെ​ടെ എ​ഴു പേ​രാ​ണ് എ​ത്തി​യ​ത്. നാ​ലു പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഒ​രു ഗ​ര്‍​ഭി​ണി​യും പ്രാ​യ​മാ​യ ര​ണ്ടു​പേ​രും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ദു​ബാ​യ് - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ നാ​ല് സ്ത്രീ​ക​ളും മൂ​ന്ന് പു​രു​ഷ​ന്‍​മാ​രും ഉ​ള്‍​പ്പെ​ടെ എ​ഴു പേ​രാ​ണ് എ​ത്തി​യ​ത്. ര​ണ്ടു പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ടു ഗ​ര്‍​ഭി​ണി അ​ട​ക്കം അ​ഞ്ചു പേ​രെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

മോ​സ്‌​കോ -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും മൂ​ന്ന് പു​രു​ഷ​ന്‍​മാ​രും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​ര്‍ അ​ഞ്ചു പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

മ​നി​ല - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ ആ​റ് സ്ത്രീ​ക​ളും മൂ​ന്ന് പു​രു​ഷ​ന്‍​മാ​രും ഉ​ള്‍​പ്പെ​ടെ ഒ​ന്പ​തു പേ​രാ​ണ് എ​ത്തി​യ​ത്. ഒ​ന്പ​തു​പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. റി​യാ​ദ് - ക​ണ്ണൂ​ര്‍ വി​മാ​ന​ത്തി​ല്‍ മൂ​ന്നു ഗ​ര്‍​ഭി​ണി​ക​ള്‍ അ​ട​ക്കം നാ​ലു പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രെ​ല്ലാം വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

സ​ലാ​ല - ക​രി​പ്പൂ​ര്‍ വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ ഒ​രു സ്ത്രീ​യും ഒ​രു പു​രു​ഷ​നു​മാ​ണ് എ​ത്തി​യ​ത്. ഇ​വ​ര്‍ ര​ണ്ടു​പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.