മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ലോ​റി പി​ടി​കൂ​ടി
Friday, May 22, 2020 10:32 PM IST
തി​രു​വ​ല്ല: ഫ്ളാ​റ്റി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് മ​ധ്യ​ത്തി​ലെ പു​ര​യി​ട​ത്തി​ൽ ത​ള്ളാ​നു​ള്ള നീ​ക്കം പ​രി​സ​ര വാ​സി​ക​ൾ ത​ട​ഞ്ഞു. മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. എം​സി റോ​ഡി​ൽ തി​രു​മൂ​ല​പു​രം ആ​സാ​ദ് ന​ഗ​റി​ൽ കാ​ന​റാ ബാ​ങ്ക് എ​ടി​എം കൗ​ണ്ട​റി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ പി​ക്ക​പ്പി​ൽ എ​ത്തി​ച്ച മാ​ലി​ന്യം ത​ള്ളാ​നു​ള്ള നീ​ക്ക​മാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തേ​കാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം. സ​മീ​പ വാ​സി​ക​ൾ ചേ​ർ​ന്ന് മാ​ലി​ന്യ​നു​മാ​യി എ​ത്തി​യ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​റി​നെ വി​വ​ര​മ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ലോ​റി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. മാ​ലി​ന്യം ത​ള്ളി​യ കേ​സി​ൽ ഫ്ളാ​റ്റു​ട​മ​യ്ക്ക് പി​ഴ ചു​മ​ത്തി​യ​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.