മു​തി​ർ​ന്ന പൗ​ര​ന്മാ​ർ വി​വ​രം ന​ൽ​ക​ണം
Friday, May 22, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ ഉണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ‌

എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി​യും വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യാ​തെ പോ​യി​ട്ടു​ള്ള ഏ​തെ​ങ്കി​ലും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ ഉ​ണ്ടെ​ങ്കി​ൽ താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9446374328, 9747846471